
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് സി പി ഐ മുട്ടുങ്ങൽ എലെക്ട്രിസിറ്റി സെക്ഷൻ ഓഫീസന് മുന്നിൽ മാർച്ചും ധർണയും നടത്തി.വൈദ്യുതി ഉപഭോഗതിനനുസരിച് വാങ്ങിക്കാനുള്ള മുന്നൊരുക്കം നടത്താതെ ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രം ഭരണവീഴ്ചയായി മാത്രമെ കാണാൻ കഴിയുകയുള്ളു. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ഉണ്ടായിരുന്നത്. ഒരു ദിവസം പോലും വൈദ്യുതി നിയന്ത്രണo ഉണ്ടായിരുന്നില്ല.അതേപോലൊരു ഇടപെടലാണ് ജനങ്ങൾ അവശ്യപെടുന്നതെന്ന് ധർണ ഉദ്ഘാടെനo ചെയ്തകൊണ്ട് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ സത്യൻ പറഞ്ഞു. യോഗത്തിൽ വി പി രാഘവൻ അധ്യക്ഷo വഹിച്ചു. ഇ രാധാകൃഷ്ണൻ, രജിത് കുമാർ കെ, കെ ഗംഗാധര കുറുപ്പ്, എൻ കെ മോഹനൻ, കെ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

