
ആയഞ്ചേരി: ഇ.പി.എഫ് പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണെന്നും ഈ തീരുമാനത്തെ അഭിനന്ദിക്കുന്നതായും വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അനിൽകുമാർ വൃന്ദാവനം പറഞ്ഞു. ഭാരതീയ മസ്ദൂർ സംഘം (BMS) വടകര മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ആയഞ്ചേരിയിൽ വെച്ച് നടന്ന വിശ്വകർമ്മ ജയന്തി ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദിനാഘോഷ പരിപാടികൾ ബി.എം.എസ് മേഖലാ സെക്രട്ടറി അശോകൻ തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് വടകര മേഖല ട്രഷറർ പി.കെ. കൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. ബി.എം.എസ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രവിലാൽ കടമേരി മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈസ് പ്രസിഡണ്ട് ബാബു കക്കട്ട് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി.എം.എസ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പുലിക്കാട്ട് രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

