
കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാപദ്ധതിയുടെ നൂറാംദിനം വടകര പുതിയ ബസ് സ്റ്റാൻഡിൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ എൻ ടി യു സി) വടകര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു.യൂണിറ്റ് പ്രസിഡണ്ട് നസീർ വി.വി അധ്യക്ഷത വഹിച്ച ചടങ്ങ് വടകര നഗരസഭ പ്രതിപക്ഷ നേതാവ് എം.ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.കെ പ്രേമൻ, നഗരസഭ കൗൺസിലർ സഫീറ,ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ.എൻ.എ അമീർ,യൂണിറ്റ് സെക്രട്ടറി പി.പി സുരാജ് എന്നിവർ മധുരവിതരണത്തിന് നേതൃത്വം നൽകി.കെ.പി നജീബ് ,ഇ.കെ രാജൻ,കെ മനോജ്, സുധീർകുമാർ കെ,സജീവൻ എം.ടി, ദിലീപ്കുമാർ പി.എൻ എന്നിവർ സംസാരിച്ചു.സജീവൻ എം.ടി സ്വാഗതവും മുജീബ് റഹ്മാൻ കെ നന്ദിയും രേഖപ്പെടുത്തി.

