
ജീവൻ രക്ഷാ പരിശീലന ശില്പശാല.
മടപ്പളി ഗവണ്മെന്റ് കോളേജ് ഡിഗ്രി സ്കിൽ എൻഹാൻസ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ പരിശീലന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. വി. ഹരി ഉത്ഘാടനം ചെയ്തു.
ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവൻ അസോസിയേറ്റ് പ്രൊഫസർ പി. എം. ഷിനു, ആദ്യക്ഷം വഹിച്ചു.ഫിസിക്കൽ എഡ്യൂക്കേഷൻ അസോസിയേറ്റ് പ്രൊഫസർ ഹരിത എസ്. കുറുപ്പ്, എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ എന്നിവർ സംസാരിച്ചു.
എമർജൻസി മെഡിക്കൽ കെയർ ട്രൈനെർ മാരായ പി. പി. സത്യനാരായണൻ, ഷാജി പടത്തല എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി.

