
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ 62-കാരനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മയ്യന്നൂർ സ്വദേശിയായ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.2026 ഒക്ടോബർ 3-ന് പ്രതിയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. സംഭവത്തെ തുടർന്ന് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

