
തിരുവനന്തപുരം: വേണുവിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യ. മോഴിയെടുപ്പ് നീട്ടി വയ്ക്കുന്നത് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു. സംഭവത്തില്‍ കുടുംബം കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാല്‍ ആരും ഉപദ്രവിക്കില്ലെന്നും സിന്ധു പറഞ്ഞു.എന്നാല്‍ കേസില്‍ ചില അവ്യക്തതകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ കേന്ദ്രത്തില്‍ പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാല്‍ തന്നെ കുറച്ച് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കൂടുതല്‍ കൗണ്‍സലിങ്ങിന് വിധേയമാക്കും.

