
പറമ്പില്‍ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം. വയനാട് കമ്പളക്കാട് ആണ് സംഭവം. പരുക്കേറ്റ ദമ്പതിമാരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. (old couple attacked in wayanad quarrel on hen).കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കല്‍ ലാന്‍സി തോമസ്, ഭാര്യ അമ്മിണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ തോമസ് വൈദ്യരാണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മര്‍ദനത്തില്‍ ലാന്‍സിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അമ്മിണിയുടെ തലയ്ക്ക് മുറിവേല്‍ക്കുകയും, കാലിന് ചതവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരു കുടുംബങ്ങള്‍ക്കും ഇടയില്‍ വഴി തര്‍ക്കവും മറ്റും നില നിന്നിരുന്നു. മുന്‍പ് ഒരു തവണ തോമസ് ലാന്‍സിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാന്‍സറിയാതെ പോലീസ് പരാതി ഒതുക്കിയതായി ആരോപണമുണ്ട്.

