
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഇന്നലെ നല്കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി ഡിജിപി. അതിജീവിത മൊഴി ഉള്‍പ്പെടെ നല്‍കിയതിന് പ്രകാരം എടുത്ത കേസാണ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതിയിലും പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. വിവാഹ വാഗ്ദാനം നല്കി യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയില്ക്കൂടിയാണ് പ്രത്യേക സംഘം അന്വേഷണത്തിനൊരുങ്ങുന്നത്. (sit will probe new complaint against rahul mamkoottathil).താന്‍ നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് യുവതി കത്തയയ്ക്കുകയായിരുന്നു. ഇത് പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. ലൈംഗിക ഉദ്ദേശത്തോടെ രാഹുല്‍ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവര്‍ത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോണ്‍ഗ്രസ് വേദികളില്‍ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വേട്ടക്കാരനെന്ന് യുവതി പരാതിയില്‍ പറയുന്നു.

