
വടകര :ഒഞ്ചിയം ഗവ: യു.പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ യു എസ് എസ് വിജയികളായ ഹൻസിക, നിവേദ്യ എന്നിവരെ അനുമോദിച്ചു.രണ്ട് പേർക്കും സ്കൂൾ, സ്റ്റഡി ടേബിൾ സമ്മാനമായി നൽകി. മുൻ പ്രധാനാധ്യാപകൻ പ്രമോദ് എം.എൻ ഉപഹാരസമർപ്പണം നടത്തി. കോഴിക്കോട് ഡയറ്റ് ലക്ചറർ പ്രേംജിത്ത് വി.ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഈ വർഷം യു.എസ് എസിന് തയ്യാറെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പി.ടി.എ പ്രസിഡണ്ട് സി ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസി: ഷിജിന , ഹൻസിക, നിവേദ്യ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ടി വി എ ജലീൽ സ്വാഗതവും യു എസ് എസ് കൺവിനർ ബിജു മൂഴിക്കൽ നന്ദിയും പറഞ്ഞു.

