
വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ക്വീൻസ് റോഡിൽ നടത്തുന്ന സൺഡേ മാർക്കറ്റിൽ ക്രിസ്ത് മസ്റ്റ് -പുതുവത്സരാഘോഷം നടത്തി. സൺഡേ മാർക്കറ്റ് ആരംഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടിരിക്കുകയാണ്. 150 ഓളം കച്ചവടക്കാരാണ് ഇപ്പോൾ ഉള്ളത്. ജനങ്ങൾ വളരെആവേശത്തോടെയാണ് സൺഡേ മാർക്കറ്റിനെ സ്വീകരിച്ചിരിക്കുന്നതിന് തെളിവാണ് മാർക്കറ്റിലെ വൻതിരക്ക്. ആഘോഷച്ചടങ്ങ് ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ കേക്ക് മുറിച്ചു കൊണ്ട് ഉദ് ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ വിനോദ് , അഡ്വ : കായക്കരാജൻ, സി.കെ. അനിൽകുമാർ , ഷൈനി , കെ. ഷൈജു.എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും അരങ്ങേറി.

