
കുറ്റ്യാടി ഊരത്തെ നെൽപ്പാട സംരക്ഷണത്തിനായി മാമ്പള്ളി തോട് പുനരുദ്ധാരണത്തിനും-കുറുങ്ങോട്ട് വിസിബി പുനർനിർമാണത്തിനും 1 കോടി രൂപയുടെ ഭരണാനുമതി
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും. നെല്ലുൽപാദനം വർദ്ധിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ മികച്ച പരിഗണനയാണ് നൽകി വരുന്നത്.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മാമ്പള്ളി താഴെ തോടിന് കുറുകയുള്ള വിസിബി പുനർനിർമാണത്തിനും,മാമ്പള്ളിത്തോട് സംരക്ഷണത്തിനുമായി ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഊരത്ത് പ്രദേശത്തുള്ള 25
ഹെക്റ്റർ നെൽകൃഷി,
പ്രധാനമായും മാമ്പള്ളി തോടിലൂടെ ഒഴുകുന്ന വെള്ളത്തെ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. മഴക്കാലത്ത് വെള്ളം ധാരാളമായി എത്തുന്നതിനെ തുടർന്നും,വേനൽക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമം കാരണവും പ്രതീക്ഷിച്ച രീതിയിൽ പലപ്പോഴും നെല്ലുൽപാദനം ലഭിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാമ്പള്ളി തോടിലെ വിസിബി പുനർ നിർമ്മിക്കുന്നതിലൂടെയും, മാമ്പള്ളി തോട് സംരക്ഷിച്ചു നിർത്തുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രദേശത്തെ കൃഷിക്കാരുമായും,അന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി,നഫീസ ,വൈസ് പ്രസിഡണ്ട് ശ്രീ ടി കെ മോഹൻദാസ്, മറ്റ് ജനപ്രതിനിധികൾ എന്നിവരുമായും നടത്തിയ ചർച്ചയിൽ നിർദ്ദേശങ്ങൾ ഉണ്ടായി.
തുടർന്നാണ് ബജറ്റിൽ ഈ പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തണമെന്ന് ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനോട് അഭ്യർത്ഥിച്ചത്. മൈനർ ഇറിഗേഷൻ വിഭാഗത്തിലാണ് ഈ പ്രവൃത്തിയുടെ നിർവഹണ ചുമതല. പദ്ധതി ഉടൻ ടെൻഡർ നടപടികളിലേക്ക് നീങ്ങും.കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

