
വടകര: പോസിറ്റീവ് കമ്മ്യൂൺ – സ്റ്റേറ്റ് SRF സംസ്ഥാനതലത്തിൽ ആവിഷ്കരിച്ച “ഹരിതം – വീട്ടിലൊരു അടുക്കളത്തോട്ടം” പദ്ധതിയുടെ സ്റ്റേറ്റ് ലെവൽ പ്രോജക്ട് ലോഞ്ച് വടകര കൊപ്ര ഭവനിൽ വെച്ച് നടന്നു.
സ്റ്റേറ്റ് S.R.F ഡയറക്ടറും വടകര ചാപ്റ്റർ ചെയർമാനുമായ ശ്രീ. കെ. എ. സലാം, സ്റ്റേറ്റ് വൈസ് ചെയർപേഴ്സൺ നിഷ പയ്യന്നൂരിന് ഹൈബ്രിഡ് സീഡ് പാക്ക് കൈമാറിക്കൊണ്ട് പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.
മാർക്കറ്റുകളിൽ ലഭിക്കുന്ന വിഷമിശ്രിത പച്ചക്കറികളിൽ നിന്ന് മാറി, വീടുകളിലെ അടുക്കളത്തോട്ടങ്ങളിലൂടെ ആരോഗ്യം, സുരക്ഷ, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിലെ മുഴുവൻ SRF ചാപ്റ്റുകളിലൂടെയും ഒരു ഹരിത പ്രസ്ഥാനമായി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പരിപാടിയിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ ബിനീഷ് എം, സ്റ്റേറ്റ് ജോയിൻ്റ് കൺവീനർ സായി പ്രകാശ്, വടകര ചാപ്റ്റർ കൺവീനർ റബിയ പി, ശ്രീജിത്ത് എടപ്പാൾ, ഗഫൂർ തിക്കോടി, പദ്മനാഭൻ കണ്ണൂർ, ചാപ്റ്റർ ട്രഷറർ ചന്ദ്രൻ കുറ്റ്യാടി, PD രജീഷ് കെ.പി, ചാപ്റ്റർ SRF ഡയറക്ടർ ഹഫ്സ കെ.കെ എന്നിവരും പങ്കെടുത്തു.

