
ഇരിങ്ങണ്ണൂർ: പുതിയോട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. വി.കെ സുരേഷ് ബാബു ചിറ്റാരിപറമ്പ് പ്രഭാഷണം നടത്തി സി.എം കരുണൻ അധ്യക്ഷത വഹിച്ചു. കോമത്ത് ശ്രീകുമാർ , കെ.വി ഗിരീഷ്, ഇ എം.കിരൺ ലാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിംഫണി കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു. 2 ന് തിങ്കളാഴ്ച വൈകുന്നേരം കൊടിയേറ്റം നട്ടത്തിറ അരി ചാർത്തൽ എന്നിവയും,3 ന് രാത്രി കുട്ടിച്ചാത്തൻ , ഭഗവതി, ഗുളികൻ, ചാമുണ്ഡി, കാളി, അസുരപുത്രൻ , പുതിയോൻ വെള്ളാട്ടങ്ങളും 4 ന് പകൽ ഗുളികൻ, കുട്ടിച്ചാത്തൻ, ഭഗവതി, കാരണവർ , ചാമുണ്ഡി, കാളി തിറ കൾ എന്നിവയും നടക്കും. പടം: പുതിയോട്ടിൽ തിറ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ വി.കെ സുരേഷ് ബാബു ചിറ്റാരിപറമ്പ് പ്രഭാഷണം നടത്തുന്നു.

