
നാദാപുരം: ഇടതുമുന്നണി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരുമെന്നും ജനപക്ഷ വികസനത്തോടൊപ്പം ആരോഗ്യ രംഗത്ത് ഉൾപ്പെടെ വിപ്ലവകരമായ നിരവധി പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നതെന്നും ഈ സർക്കാരിന് ഭരണ തുടർച്ച നൽകാൻ പൊതു സമൂഹം തയ്യാറാണന്നും ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു.ന്യുമോണിയ വാക്സിൻ ഉൾപ്പെടെ നൽകുന്ന സർക്കാർ തീരുമാനങ്ങൾ സാധാരണ ജനങ്ങളുടെ ആരോഗ്യ കാര്യത്തിലുള്ള സർക്കാരിന്റെ കരുതലാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു രണ്ടു ദിവസങ്ങളിലായി നാദാപുരം മണ്ഡലത്തിൽ നടന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടിൽ പാലത്ത് നടന്ന സമാപന യോഗത്തിൽ പി.ജി ജോർജ് അധ്യക്ഷത വഹിച്ചു. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. എ.എം റഷീദ് ,വി.കെ സുരേന്ദ്രൻ സംസാരിച്ചു. രണ്ടാം ദിനത്തിൽ മുള്ളമ്പത്ത് നിന്നാരംഭിച്ച് തൊട്ടിൽ പാലം സമാപിച്ച ജാഥയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ഇ.കെ വിജയൻ എം.എൽ.എ , ഉപ ലീഡർ പി.പി ചാത്തു, ഡയരക്ടർ ബേബി മൂക്കൻ തോട്ടം, പൈലറ്റ് വത്സരാജ് മണലാട്ട് , എ. മോഹൻദാസ് ,കൂടത്താങ്കണ്ടി സുരേഷ്, രജീന്ദ്രൻ കപ്പള്ളി, പ്രേംരാജ് കായക്കൊടി , എം.കെ ശശി,കെ.കെ മോഹൻദാസ് , അഡ്വ കെ. പി. ബിനിഷ, അഡ്വ പി രാഹുൽ രാജ്, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.

