
പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ശ്യാമിന്റെയും രവീന്ദ്രന്റെയും സഹായിയായിട്ടാണ് മലയാളത്തിലെ തുടക്കം.
1968 മുതല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. 1971 ൽ സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പം സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ൽ പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകൻ. രണ്ടു വര്‍ഷം കഴിഞ്ഞ് മലയാളത്തിലേക്ക്.
സത്യൻ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓർക്കസ്ട്രേഷൻ ഒരുക്കി.

