
കാസർഗോഡ്: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കാസർഗോഡ് തുടക്കമാവും. ബേക്കലിൽ നിന്നും 10 കിലോമീറ്റർ അകലെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് കേരളത്തിലെ ഇസ്ലാം മതവിഭാഗത്തിലെ സുന്നി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയായ സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (ഇ.കെ. വിഭാഗം) അഞ്ച് ദിവസത്തെ ശതാബ്ദി ആഘോഷം.
ഫെബ്രുവരി നാലിന് വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. രാത്രി ഏഴിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും.

