
ലോകത്തിലെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ‘ഭാരത് ടാക്സി’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. ഓല, ഊബർ എന്നിവയ്ക്ക് ബദലായി ‘ഡ്രൈവർ ഉടമ’ എന്ന ആശയത്തിൽ കമ്മീഷനോ സർജ് പ്രൈസോ ഇല്ലാതെയാണ് ഈ സേവനം പ്രവർത്തിക്കുക. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം, ലോകത്തിലെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ‘ഭാരത് ടാക്സി’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുംനിലവിൽ ദില്ലിയിലും ഗുജറാത്തിലും ലഭ്യമായ ഈ സേവനം 2 വർഷത്തിനുള്ളിൽ രാജ്യവ്യാപകമാകും. ഇത് ഓല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് നേരിട്ടുള്ള ബദലാകും.

