
പതിയാരക്കര: മാങ്ങിൽ കോറോത്ത് ഗോപാലൻ (96) അന്തരിച്ചു. സിപിഐ എം മഞ്ചയിൽ കടവ് ബ്രാഞ്ച് അംഗമായിരുന്നു.
മണിയൂർ പഞ്ചായത്തിലെ പതിയാരക്കര മാങ്ങിൽ കൈ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർടിയും കർഷകപ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. പതിയാരക്കരയിൽ നടന്ന കുടികിടപ്പ് സമരം വളച്ചുകെട്ട് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ കാലഘട്ടങ്ങളിൽ പാലയാട് കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറായും, 1989 മുതൽ സിപിഐ എം മാങ്ങിൽ കൈ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമല, ബാബു, വിമല. മരുമക്കൾ: വാസു, സുമ.

