
വടകര: ഓട്ടോ-ടാക്സി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർഥികളായ സഞ്ജയ്, ആദിത്യൻ, കൃഷ്ണ തീർഥ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
വടകര-തിരുവള്ളൂർ റോഡിൽ കീഴൽമുക്കിലാണ് അപകടം നടന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സിനിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കിലും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വടകരയിലെ ആശുപത്രിയിൽ ചികയായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി.

