
ആവള : വാചികവും അവാചികവുമായ നാടോടി കലാപാരമ്പര്യം സംഘബോധത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ ഗാഥകളാണെന്ന് ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫോക്ലോർ രംഗത്തെ അതുല്യ പ്രതിഭയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന സി.കെ. ശിവദാസൻ്റെ ഒന്നാംചരമവാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സാഹിത്യകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പറഞ്ഞു.
കലാവേദി പ്രസിഡണ്ട് പി.ഇ.രവി അദ്ധ്യക്ഷത വഹിച്ചു. കൊയിലോത്ത് ഗംഗാധരൻ, കെ.അപ്പുക്കുട്ടി,സി.എം. ഗംഗാധരൻ, വിജയൻ ആവള, രാജൻ അരീക്കൽ,എൻ.പി.പ്രസന്ന, അഖിലേഷ് നിട്ടൂർ,പി.എം.സുധാകരൻ, ടി.എം. രാഘവക്കുറുപ്പ്, കെ.വി. സുനിൽകുമാർ, ബൈജു ആവളൻ എന്നിവർ സംസാരിച്ചു.

