
പേരാമ്പ്ര :മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു. കുറ്റ്യാടിയിൽ നിന്ന് കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിനേശനെയാണ് (45) മൂന്നംഗ അക്രമിസംഘം ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സിപിഐ എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

