
ഇരിങ്ങണ്ണൂർ: കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ മാസം 18മുതൽ 25വരെ ഭാഗവത സപ്താഹ യജ്ഞം നടക്കുകയാണന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 18 വൈകുന്നേരം 6 30ന് ക്ഷേത്രം മേൽശാന്തി രുദ്രപ്രകാശ് നമ്പൂതിരി ദീപം തെളിയിക്കും.ഹരി കൃഷ്ണൻ നമ്പൂതിരി ആലച്ചേരിയാണ് യജ്ഞാചാര്യൻ. 6.30ന് മാഹാത്മ്യ പ്രഭാഷണം .19 രാവിലെ 6.30 മുതൽ സപ്താഹ യജ്ഞം ആരംഭിക്കും. 22 ഞായറാഴ്ച ശ്രീകൃഷ്ണാവതാരവും 23 തിങ്കളാഴ്ച രൂഗ്മിണി സ്വയംവരം എന്നിവയും നടക്കും.വള്ളിൽ അയ്യപ്പ ഭജനമഠത്തിൽ നിന്നും രൂഗ്മിണി സ്വയംവര ഘോഷയാത്ര 23 ന് വൈകുന്നേരം ആരംഭിക്കും. ക്ഷേത്ര പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് 25 ബുധനാഴ്ച വൈകുന്നേരം സപ്ത ദേശങ്ങളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. 26 വൈകുന്നേരം ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലുള്ള പൂജകളും , രാത്രി 7 മണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 27ന് രാവിലെ മഹാഗണപതിഹോമം, മഹാമൃത്യും ജയഹോമം ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവയും വൈകുന്നേരം 6 മണിക്ക് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയോടെ ആഘോഷപരിപാടികൾ സമാപിക്കും.വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ജയകുമാർ കണ്ണം വെള്ളി, ജോ.സെക്രട്ടറി വിശ്വനാഥ് കക്കാട്ട്, ട്രഷറർ മനോജ് കുമാർ കണ്ണം വെള്ളി, പ്രദീപ് കേളോത്ത് എന്നിവർ പങ്കെടുത്തു.

