
ചാക്കോളി ബാലകൃഷ്ണ കുറുപ്പ് മാസ്റ്ററുടെ നാലാം ചരമവാർഷികം ചാക്കോളി ഭവനിൽ വെച്ചു പുഷ്പാർച്ചനയോടും തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തോടും കൂടി സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ പി ടി കെ നജ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി മോഹൻദാസ് മാസ്റ്റർ, എൻ കെ രവീന്ദ്രൻ മാസ്റ്റർ, കെ കെ മോഹൻദാസ് മാസ്റ്റർ, എ ബാലകൃഷ്ണൻ, പി ബാബുരാജൻ മാസ്റ്റർ, പി എം പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

