
വടകര നഗരസഭ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ സംസ്ഥാന ബഡ്ജറ്റ് വിഹിതം (50 ലക്ഷം )ഭാരതീയ ചികിത്സാ വകുപ്പ് പ്ലാൻ ഫണ്ട് (25 ലക്ഷം ) വടകര നഗരസഭ വിഹിതം (13 ലക്ഷം )എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിച്ച പേ വാർഡ് ബ്ലോക്ക് , ഓ പി , ഐ പി മുതലായവയുടെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു . വടകര എം എൽ എ കെ കെ രമ ചടങ്ങിന് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിന്ദു കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ കവിത എസ് നന്ദി അർപ്പിച്ചു സംസാരിച്ചു . നഗരസഭയിലും രാഷ്ട്രീയ രംഗങ്ങളിലും നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.വടകരയിലെ ആയുർവേദ ചികിത്സാ മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനപടിയായി ഈ പദ്ധതിയുടെ ഉദ്ഘാടനം കണക്കാക്കപ്പെടുന്നു.

