
എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ HVACR എംപ്ലോയിസ് അസോസിയേഷന്റെ ( ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ) വടകര താലൂക്ക് സമ്മേളനം വടകര ക്രിസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വടകര താലൂക്ക് പ്രസിഡണ്ട് എംസി നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എംഎൽഎ കെ കെ രമ ഉദ്ഘാടനം ചെയ്തു. എം ടി മനോജ് സ്വാഗതം ആശംസിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അമീർ അലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അബൂബക്കർ സിദ്ദീഖ്, സംസ്ഥാന കമ്മിറ്റി മെമ്പർ കെ എ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ശ്രീ ദീപേഷ് പി ടി, ജില്ലാ സെക്രട്ടറി പാർത്ഥസാരഥി, റഷീദ് വി, വി എം ഷാജി എന്നിവർ സംസാരിച്ചു. പികെ പ്രജീഷ് നന്ദി രേഖപ്പെടുത്തി പുതിയ ഭാരവാഹികൾ പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് നൗഷാദ് എം സി, സെക്രട്ടറി എം ടി മനോജ്, ട്രഷറർ രൂപേഷ് സംതൃപ്തി.

