
കൊല്‍ക്കത്ത: ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട മത്സരമെന്ന റെക്കോര്‍ഡ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8പോരാട്ടത്തിന്. ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോരാട്ടത്തെ പോലും മറികടന്നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടത്. 51 കോടി ആളുകളാണ് സഞ്ജു സാംസണ്ഡ വീരനായകനായ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം ടെലിവിവിഷനിലൂടെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടത്. ഇന്ത്യ-പാകിസ്ഥാന് ലോകകപ്പ് പോരാട്ടം 47 കോടി പേരാണ് സ്ക്രീനുകളില്‍ കണ്ടത്.ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരങ്ങളെല്ലാം ഇന്ത്യയുടേതാണ്. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യ-സിംബാബ്വെ സൂപ്പര്‍ 8 പോരാട്ടമാണ്. 37.5 കോടി ആളുകളാണ് ഇന്ത്യ-സിംബാബ്വെ മത്സരം കണ്ടത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍-8 പോരാട്ടം 36.3 കോടി പേരാണ് കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-അമേരിക്ക മത്സരമാണ് അഞ്ചാം സ്ഥാനത്ത്. 26.5 കോടി പേരാണ് ഇന്ത്യ-അമേരിക്ക മത്സരം കണ്ടത്.

