
കേരളത്തിൽ ഇടതുപക്ഷ സർക്കാരിൻറ ജനപക്ഷ വികസനത്തിന് ജനം അംഗീകാരം നൽകുമെന്നും സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒഞ്ചിയത്ത് സി.പി.ഐ. സംഘടിപ്പിച്ച മണ്ടോടി കണ്ണൻ രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാർ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറി, പാവപ്പെട്ടവന് വീട് നൽകാനും ഈ സർക്കാരിന് കഴിഞ്ഞു. യു.ഡി.എഫിൻ്റെ മുൻസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ മറക്കാൻ ജനങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളം ഇടതു പക്ഷ ത്തോടൊപ്പം നിൽക്കുമ്പോൾ വികസന മുരടിപ്പ് നേരിടുന്ന വടകരയിലും ഈ നയത്തി നനുസൃതമായ രാഷ്ട്രീയമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസ്, എക്സി. അംഗങ്ങളായ ആർ. സത്യൻ, അജയ് ആവള, മണ്ഡലം സെക്രടറി എൻ.എം ബിജു, ഇ. രാധാകൃഷ്ണൻ, വി.പി.രാഘവൻ എന്നിവർ സംസാരി ച്ചു . പരിപാടിയോടനുബന്ധിച്ച് നുറുകണക്കിന് പേർ പങ്കെടുത്ത പ്രകടനവും നടന്നു.

