
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ ബിജെപി പാർലമെൻററി ബോർഡ് യോഗം ഇന്ന് ചേരും. ട്വൻറി-20യും ബിഡിജെഎസും ഉൾപ്പെടെയുള്ള ഘsകകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.
എ ക്ലാസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്ന് ബിജെപി ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമായത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട് ശോഭാ സുരേന്ദ്രൻ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തുടങ്ങി എ ക്ലാസ് മണ്ഡലങ്ങളിൽ കളം നിറയുകയാണ്.മഞ്ചേശ്വരത്ത് എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണയെന്ന് കെ സുരേന്ദ്രൻ.
ഇന്ന് ബിജെപിയുടെ പാർലമെൻററിബോർഡ് യോഗം ചേരും. വൈകാതെ ആദ്യഘട്ട പട്ടിക വരും . എൻഡിഎ യിൽ സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുകയാണ്. തൃപ്പൂണിത്തറയിലും കൊടുങ്ങല്ലൂരിലും സമവായമായിട്ടില്ല. 20 20 20 സീറ്റിൽ മത്സരിക്കാനാണ് സാധ്യത. കെപിസി സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ , സിപി ഏഐഎം ഏരിയ കമ്മിറ്റിയംഗം എൻഎ റഷീദ് , ബിജെപിയിൽ ചേർന്നു.

