
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും. എറണാകുളത്ത് പി ആർ ശിവശങ്കറും വടക്കാഞ്ചേരിയിൽ ടിഎസ് ഉല്ലാസ് ബാബുവും മത്സരിക്കും.
പ്പൂണിത്തുറ ട്വന്റി-20യ്ക്ക് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിൽ അമർഷം ഉയർന്നതിനിടെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. എ ക്ലാസ്സ് മണ്ഡലം ട്വന്റി-20യ്ക്ക് കൊടുത്തത് ശരിയായില്ലെന്നാണ് നിലപാട്. 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ ഒഴിച്ചിട്ടാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ അടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവന്ന പ്രധാന നേതാക്കൾ.

