
വടകര: ആവിക്കൽ എസ് ബി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.കെ സുനിൽ നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. എം.ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.പി.പി. വ്യാസൻ അധ്യക്ഷത വഹിച്ചു.

മുൻവാർഡ് കൗൺസിലർ ശ്രീമതി. സുരക്ഷിത ടി.പി, ശ്രീ. പ്രഹ്ലാദൻ(SSG കൺവീനർ) ശ്രീ. സുനിൽ ദത്ത് ( SSG അംഗം)ശ്രീ നിജീഷ് ടി.പി (പി.ടി എ പ്രസിഡണ്ട് ), ശ്രീ. ഗിരീഷ് വളപ്പിൽ (പൂർവ്വ വിദ്യാർത്ഥി), ശ്രീ. അഡ്വ.സാജിർ.കെ.കെ (പൂർവ്വ വിദ്യാർത്ഥി ) ശ്രീ.ഹരിദാസ്മാസ്റ്റർ (മുൻ അധ്യാപകൻ) ശ്രീ.ആർ.ഗിരിഷ് (മാനേജർ )ശ്രീ. ശൈലേഷ്, ശ്രീ.ആർ.കെ.പ്രദീപ്എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീമതി. എസ്. ശ്രീജിന (സ്റ്റാഫ് സെക്രട്ടറി) ചടങ്ങിന് നന്ദി പറഞ്ഞു

