
മണിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത UDF മെമ്പർമാരുടെ അനാസ്ഥക്കെതിരെയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥക്കെതിരെയും LDF നേതൃത്വത്തിൽ മണിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനങ്ങൾ മാർച്ച് നടത്തി. സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മണിയൂർ പഞ്ചായത്തിൽ മുൻവർഷം 63 തൊഴിലുറപ്പ് റോഡുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 2025 നവംബറിൽ 72റോഡുകൾ ടെൻഡർ നൽകി കരാറുകാർ ഏറ്റടുത്തു. ജനുവരി മുതൽ മാർച്ച് വരെ ഈ വർക്ക് ചെയ്യാൻ സമയം ലഭിച്ചിരുന്നു.. ഭൂരിഭാഗം മെമ്പർമാരും വാർഡിൽ 2 വീതം റോഡുകൾ ഇതിനകം പൂർത്തികരിച്ചു. എന്നാൽ 7 , 10 , 11 , 19 എന്നീ വാർഡുകളിലെ യുഡിഎഫ് അംഗങ്ങൾ ഒന്നും ചെയ്തില്ല. മണിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് നാലു വാർഡുകളിൽ റോഡിന് അനുമതി ലഭിക്കാതെ പോയതിന് കാരണം.
കെ.പി. കുഞ്ഞിരാമൻ, എം.കെ. പ്രമോദ് കെ.കെ. ജയപ്രകാശ് ,പാറോൽ ശങ്കരൻ മാസ്റ്റർ, ഇ.കെ. അബ്ദുൾമജീദ്, പി. സുരേഷ്
എന്നിവർ പ്രസംഗിച്ചു. ബി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രകടനത്തിനും ബഹുജന സമരത്തിനും കെ. പുഷ്പജ, ടി.സി. രമേശൻ, ടി.ടി. മൊയ്തുമാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

