
ഐഎഎസ് പദവിയിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥൻ. ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നും കണ്ണന് ഗോപിനാഥൻ പറയുന്നു. രാജിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാണ് കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയത്. ആറര വർഷമായിട്ടും രാജി സ്വീകരിക്കാത്തത്തിനെതിരെയാണ് കണ്ണൻ ഗോപിനാഥൻ വിടുതൽ ആവശ്യപ്പെട്ടത്.

