
നാദാപുരം : കാലാനുസൃതമായ നൂതന വിദ്യാഭ്യാസ രീതികളിലൂടെ അനേകായിരം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മാതൃകാപരമായ പങ്കുവഹിക്കുന്ന പ്രോവിഡൻസ് സ്കൂൾ സ്തുത്യർഹ സമർപ്പണത്തി ന്റെ 39 വർഷങ്ങൾ പൂർത്തി യാക്കുകയാണ്.
ഈ വർഷത്തെ പ്രോവിഡൻസ് ഫെസ്റ്റ് ഉദ്ഘാടനം ഇന്ത്യയിലെ മുതിർന്ന സിവിൽ സർവ്വീസ് ഓഫീസറായ രാജു നാരായണ സ്വാമി ഐഎഎസ് നിർവ്വഹി ക്കും. സിവിൽ സർവ്വീസ് ലജൻ്റ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു. സാങ്കേതിക കുതിപ്പിനിടയിൽ നമ്മുടെ മക്കളുടെ മനസ്സും മനോഭാവവും ചിന്തകളും വെറും യാന്ത്രികമായിക്കൂട. ഇതിനെ പ്രതിരോധി ക്കാനാണ് അവർക്ക് മുന്നിൽ നല്ല മാതൃകകളായ പ്രതിഭകളെ അണിനിരത്താനാണ് പ്രോവിഡൻസ് ഏറെക്കാലമായി ശ്രമിക്കുന്നത്.
മാർച്ച് 27 ന് രാവിലെ 10 മണിക്ക് സ്കൂളിലെ എം ടി ഓഡിറ്റോറി യത്തി ലാണ് ഉദ്ഘാടനം . രാവിലെ 9 ന് കല്ലാച്ചി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ രാജു നാരായണ സ്വാമിയെ വരവേൽക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം അഴിമതിക്കെതിരെ നിർഭയം പൊരുതുന്ന സിവിൽ സർവ്വീസ് ലെജൻ്റ് രാജു നാരാണ സ്വാമിയുമായി വിദ്യാർത്ഥികൾ സംവദിക്കും. തുടർന്ന് മുഖ്യഅതിഥിയും മേഖലയിലെ ജനപ്രതിനിധികളും ഉൾപ്പെടെയുള്ള പ്രമുഖവ്യക്തികൾ വിദ്യാർത്ഥി പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കും. 26 ന് രാവിലെ 8.30 മുതൽ ഈ വർഷത്തെ പ്രോവിഡൻസ് ഫെസ്റ്റിന്റെ അരങ്ങ് ഉണരും. സ്കൂൾ മാഗസിൽ പ്രകാശനമാണ് ആദ്യ ചടങ്ങ്. കവയിത്രി രാജലക്ഷ്മി ടീച്ചർ പ്രകാശന കർമ്മം നിർവ്വഹിക്കും. 9 മണിക്ക് രംഗപൂജ യോടെ നൃത്ത പരിപാ ടികൾക്ക് തുടക്കമാകും.
പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രീ പ്രൈമറി – പ്രൈമറി ക്ലാസുകളി ലായി കല്ലാച്ചി , പുറമേരി സെൻ്ററുകളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതും മാതൃകാ തലമുറയായി കുട്ടികളുടെ വ്യക്തിത്വം വികസിപ്പിച്ചെടുക്കുന്നു എന്നതുമാണ് പ്രോവിഡൻസിനെ ജനകീയ പൊതുവിദ്യാലയമാക്കി മാറ്റിയത്.
രാവിലെ 10 മണിക്ക് കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പ്രോവിഡൻസ് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ രാജു നാരായണ സ്വാമി ഐ എഎസ് വിദ്യാർത്ഥികളു മായി സംവദിക്കും. പിടിഎ പ്രസിഡന്റ് കെ.കെ ശ്രീജിത് അധ്യക്ഷനാകും.
ഓർച്ചാഡ് ഇന്ത്യ സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ട് ഗോൾഡ് മെഡൽ ഉൾപ്പടെ 14 ഉയർന്ന റാങ്കുകളും മെഡലുകളും ക്യാഷ് അഹർഡുകളും ഉൾപ്പെടെ 200 ൽപരം റാങ്കുകൾ, 400ല് പരം ഡിസ്റ്റിംഗ്ഷൻ പൊസിഷനും സ്വന്തമാക്കിയത് ഉൾപ്പെടെ പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് നേടിയ അഞ്ഞൂറോളം വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് 27ന് പകല് 12മണിമുതല് 7.30 മുതൽ ആരംഭി ക്കും. മേഖലയിലെ 11 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘടക സമിതി ജനറൽ കൺവീനർ വി വി ബാലകൃഷ്ണൻ , ചെയർമാൻ കെ.കെ ശ്രീജിത് , സ്കൂൾ പ്രിൻസിപ്പാൾ എം.കെ വിനോദൻ, പ്രധാന അധ്യാപിക സി ബീന, പിടിഎ ഭാരവാഹികളായ, ടിസി കൃഷ്ണദാസ്, രോഷിൽ എന്നിവർ പങ്കെടുത്തു

