
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സയിദ് മുഹമ്മദും പാർട്ടിയും കോട്ടപ്പള്ളി വില്ലേജ് ഓഫീസ്പരിസരത്ത് വെച്ച് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് കോട്ടപള്ളി ബാബു വയസ്സ് 58 എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂർ, പ്രിവൻ്റീവ് ഓഫീസർ ഉനൈസ്,സിവിൽ എക്സൈസ് ഓഫീസർ മുസ് ബിൻ , ശ്യാംരാജ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

