
എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ അട്ടിമറിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ചകാൽ നട പ്രചരണ ജാഥ ആയഞ്ചേരി ടൗണിൽ സമാപിച്ചു. സമാപന പൊതുയോഗം സി പി ഐ എം വടകര എ | സി സി ക്രട്ടരി ടി.പി ഗോപാലൻ ഉൽഘാടനം ചെയ്തു. കെ.കെ രാജൻ അധ്യക്ഷനായി. സിപിഐ നേതാവ് പി സുരേഷ് ബാബു,,എം എം ദിനേശൻ സിച്ച് ഹമീദ്, എം.കെ നാണു, പി.കെ ബാലൻഎന്നിവർ സംസാരിച്ചു. ടി.വികുഞ്ഞിരാമൻ സ്വാഗതവും ജാഥാ ലീഡർ മീത്തലെ കാട്ടിൽ നാണു നന്ദിയും രേഖപ്പെടുത്തി. ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർക്ക് പുറമേ ഉപ ലീഡർമാരായ പി.കെ ബാലൻ, കെ.കെ രാജൻ ജാഥാ മാനേജർ കെ.വി ജയരാജൻ, പൈലറ്റുമാരായ ടി.വി കുഞ്ഞിരാമൻ, എം കെ നാണു., വി.ടി ബാലൻ കരിം പിലാക്കി, രാജേഷ് പുതുശ്ശേരി, പി.കെ സജിത, എൻപി ശ്രീലത ശശി കണ്ടോത്ത്, വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

