
പതിയാരക്കര : വെള്ളറങ്കോട് പരദേവത ക്ഷേത്രത്തിലെ ആണ്ട്തിറയുത്സവം ഏപ്രിൽ 4 ന് വൈകീട്ട് ആറരയ്ക്ക് കൊടിയേറും. ഇന്ന് നട്ടത്തിറ നടക്കും. 5 -ാം തീയതി വൈകുന്നേരം ഇളനീർ വരവ്; തിരുവായുധം വരവ് ; പൂക്കുന്തംവരവ്, ഉപ്പുംതണ്ടും വരവ് എന്നിവയും ഉണ്ടാകും . രാത്രി 7.30 ന് പരദേവതയുടെ വെള്ളാട്ട് നടക്കും രാത്രി തണ്ടാൻ വരവ്; പൂക്കലശം വരവും ഉണ്ടാകും
ആറാം തീയതി കാലത്ത് 8 മണിക്ക് കടത്തനാട്ടിലെ പ്രധാന തിറയാട്ടമായ അഴിമുറിത്തിറ നടക്കും ആണ്ട് തിറയുത്സവത്തിന് മുന്നോടിയായി ഏപ്രിൽ 1 മുതൽ 3 വരെ ആഘോഷകമ്മറ്റിയുടെ നേതൃത്വത്തിൽ നാടകമുൾപ്പെടെ കലാപരിപാടികൾ ഉണ്ടായിരുന്നു. കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിലാണ് തിറയുത്സവം നടത്തുന്നത്.

