
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗത വനം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകിവരുന്ന ഗുരുജ്യോതി അധ്യാപക അവാർഡിന് മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ പി.കെ ജയരാമൻ അർഹനായി.തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്ന് അവാർഡ് ഏറ്റുവങ്ങി

അധ്യാപക പരിശീലനത്തിൽ മികവ് തെളിയിച്ച ഇദ്ദേഹം നിരവധി വർഷങ്ങളായി SRG, COR – SRG എന്നീ നിലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.ഇൻസ്പെയർ അവാർഡ്, യംഗ് ഇന്നവേഷൻ പ്രോഗ്രാം എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നു.ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ടീച്ചർ ഗൈഡ് ആയി നിരവധി പ്രൊജക്റ്റുകൾ അവതരിപ്പിച്ചു.ശാസ്ത്ര രംഗം ജില്ലാ- കോഡിനേറ്റർ,എനർജി ക്ലബ് ജില്ലാ കോഡിനേറ്റർ, സയൻസ് ക്ലബ് ജില്ലാ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ നൂതന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം കൊടുത്തു.ടെസ്റ്റ് ബുക്കുമായി ബന്ധപ്പെട്ട നിരവധി കമ്മിറ്റികളിൽ പ്രവർത്തിച്ചു മികവ് തെളിയിച്ചു.ശാസ്ത്രമേളയിൽ നിരവധി ഇനങ്ങളിൽ കുട്ടികളെ സംസ്ഥാന ദക്ഷിണേന്ത്യ നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടുവന്നു.കോവിഡ് കാലത്ത് ശാസ്ത്രരംഗം സംസ്ഥാന അംഗമെന്ന രീതിയിൽ സംസ്ഥാനതലത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഓൺലൈൻ മൊഡ്യൂളുകൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ഓൺ സൈഡ് സ്പോർട്ടിംഗ് ടീമിൻറെ ജനറൽ ലീഡറായി വളരെക്കാലം പ്രവർത്തിച്ചു.ഈ സമയങ്ങളിൽ നിരവധി അക്കാദമിക് അക്കാദമിക്കേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.വിവിധ മേഖലകളിലെ സുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് മികവിന്റെ അംഗീകാരമായി സുഗതകുമാരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ അധ്യാപക അവാർഡ് ജയറാം മാസ്റ്റർക്ക് നൽകി

