
മണ്ഡല പുനർനിർണ്ണയ ബില്ലിനെ എതിർത്ത് കെ രാധാകൃഷ്ണൻ എം പി. ഈ ബില്ലുകൾ ഉപേക്ഷിക്കണമെന്നും ബിൽ അവതരണത്തെ എതിർക്കുമെന്നും കെ രാധാകൃഷ്ണൻ എം പി വ്യക്തമാക്കി. സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. ലോക്സഭ ബിൽ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ അവതരണത്തെ ഒറ്റക്കെട്ടായാണ് പ്രതിപക്ഷം എതിർത്തത്. ബിൽ അവതരണത്തെ എതിർക്കുന്നുവെന്ന് സിപിഐഎം നിലപാട് അറിയിച്ചു.
വേണ്ടത്ര ചർച്ച ഇല്ലാതെ ബിൽ കൊണ്ടുവന്നതായും ബിൽ ആശങ്കപ്പെടുത്തുന്നതായും സിപിഐഎം നേതൃത്വം വ്യക്തമാക്കി.
അതേസമയം, മണ്ഡല പുനർനിർണയ ബിൽ ഏകപക്ഷീയതയുടെ പുതിയ രൂപമെന്ന് മുഹമ്മദ് റിയാസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന മണ്ഡല പുനർനിർണയ ബിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയൊരു ഭീഷണിയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

