
നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ ഉപയോഗശൂന്യമായ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ തള്ളി നീക്കി രക്ഷപ്പെടുത്തി. തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് തീ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക കാരണങ്ങളാണോ തീപിടുത്തത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്. സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനാണ് ഫ്രാന്‍സിസ്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. തീയണക്കാന്‍ തിരൂര്‍ അഗ്നിരക്ഷാസേന ഓഫിസര്‍ എ.എം. ഫാഹിദ്, ഗ്രേഡ് ഓഫിസര്‍ മദന മോഹനന്, സീനിയര്‍ അഗ്നിരക്ഷസേന ഓഫിസര്‍ ശ്യാംകുമാര്‍, ഓഫിസര്‍മാരായ രഘു രാജ്, ബാലഗോപാലന്, നഗുല്‍, രാജേഷ്, ഹോംഗാര്‍ഡുമാരായ പി. മുരളി, സി.കെ. മുരളി, ഡ്രൈവര്‍മാരായ വിപിന്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി

