
സമൂഹത്തിൽ ഉന്നത സംസ്കാരവും മാനുഷിക മൂല്യങ്ങളും കെട്ടിപ്പടുക്കുന്നതിൽ വായന നിസ്തുലമായ പങ്ക് വഹിക്കുമെന്നും ഉന്നത സംസ്കാരത്തെയും ധാർമികബോധത്തെയും ഉണർത്തുവാൻ നല്ല വായനക്ക് സാധിക്കുമെന്നും നവോത്ഥാന യുവജന പ്രസ്ഥാനമായ ഐ.എസ്.എം അഭിപ്രായപ്പെട്ടു. കേരളത്തിലെ മുഴുവൻ ലൈബ്രറികളിലും വിചിന്തനം വാരിക സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടി നരിക്കൂട്ടും ചാലിൽ വേദിക ഗ്രന്ഥാലയത്തിൽ കെ. എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ സമിതി അംഗം സൂപ്പി എഞ്ചിനീയർ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് ജെ.ഡി ബാബു കോപ്പി ഏറ്റുവാങ്ങി.
ഐ.എസ്.എം. ജില്ലാ പ്രസിഡൻ്റ് നൗഷാദ് കരുവണ്ണൂർ അധ്യക്ഷത വഹിച്ചു. വിചിന്തനം ജില്ലാകൺവീനർ അബ്ദു റഷീദ് തിരുവള്ളൂർ, ഐ.എസ്. എം. ജില്ലാ നേതാക്കളായ നജീബ് മാസ്റ്റർ ആയഞ്ചേരി, സഅദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.

