
സംസ്ഥാന കൃഷി വകുപ്പിന്റെയും വടകര നഗരസഭയുടയും ആഭിമുഖ്യത്തിൽ മേപ്പയിൽ എസ്.ബി സ്കൂളിൽ ലോക നാളികേര ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വടകര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി കെ. എം. ഷൈനി തെങ്ങിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. കെ. സതീശൻ മാസ്റ്റർ (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷനായി. സജേഷ് മാസ്റ്റർ (ഹെഡ് മാസ്റ്റർ) സ്വാഗതം ആശംസിച്ചു. ശ്രീമതി അപർണ എ. എൻ. (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്) പദ്ധതിയുടെ വിശദീകരണം നടത്തി. റീജ (വാർഡ് കൗൺസിലർ), ടി.കെ.വിശാഖ് (പി.ടി.എ പ്രസിഡന്റ്) വി.പി സന്ദിപ് എന്നിവർ ആശംസകൾ നേർന്നു. രാജീവൻ (AFO) നന്ദി രേഖപ്പെടുത്തി. നാളികേര കൃഷിയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നു നൽകുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

