
മാങ്ങോട്ട് പാറ: ചോറോട് ഗ്രാമ പഞ്ചായത്ത് 12, 13 വാർഡുകളിൽ ഇന്നലെ ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പന്ത്രണ്ടാം വാർഡിൽ പാഞ്ചേരി ക്കാട്ടിൽ അലിയാറുടെ വീടിന് മുകളിൽ അയൽവാസിയുടെ പറമ്പിലെ തെങ്ങ് വീണ് വീടിന് പരിക്ക് പറ്റി. അടുക്കള ഭാഗത്തെ ഷീറ്റിന് മുകളിലാണ് വീണത്. ഷിറ്റ് പാടെ തകർന്നു പോയിട്ടുണ്ട്.പതിമൂനാം വാർഡിൽ കാട്ടിൽ സജീവന്റെ വീടിന് മുകളിലാണ് മരം വീണത്. കുടിവെള്ള ടാങ്ക് പൂർണ്ണമായും തകർന്നു ടാങ്കിന് മുകളിൽ മരം നിൽക്കുന്നത് കാരണം വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നില്ല. ഓടിട്ട വീടിന്റെ മേൽക്കൂരയിലാണ് മരം വീണത്. ഓടുകളും മരവു തകർന്നു. തലനാരിഴക്കാണ് ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സജീവ നും ഭാര്യയും മക്കളും വീടിനകത്തുണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജി പ്രമോദ്, വികസന കാര്യസമിതി ചെയർപെഴ്സൺ ശ്രീമതി സജിതകുമാരി. പഞ്ചായത്തംഗം അഷ്കർ മാസ്റ്റർ, രേഷ്മ പയോ ളത്തിൽ,അസിസ്റ്റന്റ് സെക്രട്ടറി ഗീത കെ എം.പ്രസാദ് വിലങ്ങിൽ എന്നിവർ സ്ഥലം സന്ദർശിച്ചു നിർദ്ദേശങ്ങൾ നൽകി.

