
വടകര : കത്തി നശിച്ചിട്ട് രണ്ട് വർഷം ആയി . പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 4.5 കോടിയുടെ എസ്റ്റിമേറ്റും പ്ലാനും സർക്കാറിന് സമർപ്പിച്ചതാന്ന് . RDO ഓഫീസിന് കെട്ടിടം പണിയാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട റവന്യൂ ടവറിൽ RDO ഓഫീസ് പ്രവർത്തിക്കുന്നത് നന്നായിരിക്കും – കഴിഞ്ഞ 60 വർഷത്തിലേറെ യായി നൂറ് കണക്കിന് ആളകൾ ദിവസേന എന്നോണം കയറി ഇറങ്ങുന്ന താലൂക്ക് ഓഫീസ് നിലവിലുണ്ടായിരുന്ന സ്ഥലത്ത് പണിയാൻ ഭരണാനുമതി നൽകണം.

വികസന സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല അധ്യക്ഷത വഹിച്ചു. സി വി എം നജ്മ , പി പി രാജൻ, പ്രദീപ് ചോമ്പാല ബാബു പറമ്പത്ത്, പുറുന്തോടത്ത് സുകുമാരൻ , ടി വി ബാലകൃഷ്ണൻ , ബാബു ഒഞ്ചിയം, പി പി അബ്ദുള്ള ടി വി മുസ്തഫ, തഹസിൽദാർ ഡി എം രഞ്ജിത്ത്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. സർവെ അദാലത്ത് മായി ബന്ധപെട്ട് രണ്ടായിരത്തോളം അപേക്ഷകളിൽ തീർപ്പ് കൽപിക്കാതെ വടകര താലൂക്ക് ഓഫീസിൽ കിടക്കുകയാണ്. സർവയർ മാരുടെ കുറവാണ് കാലതാമസത്തിന് കാരണം : വർക്കിംങ്ങ് എറൈഞ്ച് മെന്റിൽ എങ്കിലും സർ വയർ മാരെ നിയമിച്ച് മാർച്ച് മാസത്തിന് മുന്നെ മുഴുവൻ അപേക്ഷകളിൽ തീർപ്പ് കൽപിക്കാൻ സെപഷ്യൽ ഡ്രൈവ് സഘടിപ്പിക്കാൻ തഹസിൽദാർ മുൻ കൈ എടുക്കണമെന്നും വികസന സമിതി ആവിശ്യപെട്ടു

