
വടകര: രാജ്യത്ത് തുടരുന്ന ഇന്ധനവില വർദ്ധനവിനെതിരെ SDTU വടകര ഏരിയ കമ്മിറ്റി വടകര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തിൽ ഉയർന്നത്.
പ്രകടനം ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് A T K ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ് ഇന്ധനവില അനിയന്ത്രിതമായി ഉയരാൻ കാരണമാകുന്നതെന്നും ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലവർദ്ധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളി നേതാക്കളായ . ഉനൈസ് ഒഞ്ചിയം, റഹീസ് പി സി, യഹ് യ ചേറോട് ,റഫീഖ് എ എന്നിവർ സംസാരിച്ചു

