
10 ദിവസത്തിനുള്ളിൽ ഏതാണ്ട് 6 രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്. ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്. ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ ധിക്കാരപരമായ നടപടിയിൽ പൊതുജനങ്ങളിലും തൊഴിലാളികളിലും കൃത്യമായ ആഘാതമാണ് നടത്തിയിരിക്കുന്നത്. ഇതിനെതിരായി വടകരയിലെ STUഓട്ടോ സെക്ഷൻതൊഴിലാളികൾ നടത്തിയ പ്രതിഷേധ ധർണ്ണ ഓട്ടോ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി നിസാം NV സ്വാഗതം പറയുകയും,യൂണിറ്റ് പ്രസിഡണ്ട് ഷംസീർ അധ്യക്ഷത വഹിക്കുകയും ഷമീർ പാലക്കൽ നന്ദി പറയുകയും ചെയ്തു
ധർണ്ണയ്ക്ക് അനസ് K, ഉബൈസ് . ഷെരീഫ് U. കെബീർ. യാസർ ലിംറഎന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

