
തോടന്നൂർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനം സമുചിതമായി ആചരിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ അഷ്റഫ് പതാക ഉയർത്തി. ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി എൻ .മനോജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീജ തറവട്ടത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ. സമീറ ,ഡയറി ഫാം ഇൻസ്ട്രക്ടർ മഞ്ജു ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ഷീരവികസന ഓഫീസർ ഫായിസ നർഗ്ഗീസ്. സി ടി
ക്ഷീരദിന സന്ദേശം നൽകി. ഡയറി ഫാം ഇൻസ്ട്രക്ടർ മഹേഷ് കെ കെ ക്ഷീരദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ക്ഷീര കർഷകരും വിവിധ ക്ഷീരസംഘം പ്രസിഡൻ്റ്, സെക്രട്ടറിമാരും പങ്കെടുത്തു .
തുടർന്ന് പായസ വിതരണം നടത്തി

