
കണ്ണൂര്‍: കണ്ണൂരിൽ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ ഉറങ്ങിയത് ചോദിച്ചതിനാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് ശശിധരന് നേരെ ആക്രമണം ഉണ്ടായത്. റയില്‍വേ ജീവനക്കാരന് തന്നെയാണ് ആക്രമിച്ചത്.ഉപ്പളയിലെ ഗേറ്റ് കീപ്പര്‍ ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ലേഡീസ് റസ്റ്റ് റൂമിന് സമീപം ധനേഷ് കിടന്നുറങ്ങി’ ഇക്കാര്യം ചോദിച്ചതിനാണ് മര്‍ദിച്ചതെന്ന് റയില്‍വേ പൊലീസ് വിശദീകരിച്ചു.ഡ്യൂട്ടിയുടെ ഭാഗമായി കയ്യിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന ഉപകരണം നശിപ്പിക്കപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് പ്രതിയായ ധനേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

