
കടത്തനാട് റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ഡയറ്റു ഹാളിൽ നടന്നു. യോഗം വാർഡ് കൗൺസിലർ സുനിത രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി ടി സദാനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി കെ അജിത്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രദീപൻ ദീപ്തി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുറന്തോടത് ഗംഗധരൻ, എടയത് ശ്രീധരൻ, മഹിതൻ പി കെ, ബിജു കെ, അജിത പ്രദീപൻ, പി സോമശേഖരൻ, അജിത്കുമാർ പി എന്നിവർ സംസാരിച്ചു.
പുതുയ ഭാരവാഹികളായി പ്രേമചന്ദ്രൻ തൊടുവയിൽ (president) വി ടി സദാനന്ദൻ, അജിത്കുമാർ പി കെ, അനിൽകുമാർ എടയത്,ചന്ദ്രമതി രാമദാസ് ( വൈസ് പ്രസിഡന്റ്സ് ) എൻ അനിൽകുമാർ ( ജനറൽ സെക്രട്ടറി ) പി കെ മഹിതൻ, പി അജിത്കുമാർ, അപ്സര ഷാജി, സാജിദ് എ ടി കെ ( സെക്രട്ടറിമാർ )പ്രദീപ് ദീപ്തി (ഖജാൻജി ) എന്നിവരെ തെരെഞ്ഞെടുത്തു.

