
വടകര :ലോക പരിസ്ഥിതി ദിനആഘോഷത്തിന്റെ ഭാഗമായി വടകര ബി. ഇ.എം ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളന്റീയഴ്സിന്റെ നേതൃത്വത്തിൽ ഹരിത കർമ സേനാം ഗങ്ങളായ ശ്രീ മതി ആശ, ശ്രീമതി ജിൻഷ എന്നിവരെ പോന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ബിന്ദു. എം കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറീന ജൂലിയറ്റ്, ശ്രീജിത്ത് ടി എൻ എൻ എസ് എസ് ലീഡർ മാരായ മാനസ്, അൻവിയ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പരിസ്ഥിതി ശുചീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹരിത കർമ സെനാഗങ്ങൾ കുട്ടികളോട് സംസാരിച്ചു.

