

ഏറാമല:ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണപരിപാടി എടച്ചേരി പോലീസ് ഇൻസ്പെക്ടർ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി. സൈബർ ക്രൈം വിദഗ്ധൻ രംഗിഷ് കടവത്ത് ക്ലാസിന് നേതൃത്വം നൽകി. വിമുക്തി ക്ലബ് കൺവീനർ പി.ടി വിജേഷ്,വിദ്യാർത്ഥി പ്രതിനിധി വി.വി.മുഹമ്മദ് ഗിജാൽ, സി.കെ. അനിത എന്നിവർ സംസാരിച്ചു.

